മേപ്പാടി: വില്പനയ്ക്ക് സൂക്ഷിച്ച 70 ഗ്രാം കഞ്ചാവുമായി ഒരാള്‍ പിടിയില്‍. ആനക്കാട് 46 പുതുപ്പറമ്പില്‍ റഷീദിനെയാണ്(44)സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി.കെ. വൈശാഖ്, ടി. മുഹമ്മദ് മുസ്തഫ, എം.വി. പ്രജീഷ്, അമല്‍ജോസ്, സി.കെ. സനൂപ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ പി.യു. സജ്ന, പ്രിവന്റീവ് ഓഫീസര്‍ ഡ്രൈവര്‍ ടി.പി. സന്തോഷ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം മേപ്പാടി ടൗണില്‍ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.